Sunday, 13 March 2016

അപായമണി

കളകള വാണിയിൽ മുകുളോജ്വല കിലുകിലുക്കങ്ങൾ
രണ്ടു തരുണി മണികൾ ബസ്സിറങ്ങി നടന്നു പോകുവാണ്

ഡി നിന്നെ അവൻ നോക്കി ഇളിക്കുന്നു തിപ്പോ കുറെ നാളായല്ലോ

നിക്കറിയില്ല മാലിനി കുസുകുസുത്തു

ഉം നിക്കൊന്നുമറിയില്ല ഒന്നമർത്തി ചവിട്ടിയിട്ട് ഷീല നടത്തം തുടർന്നു

ആ പൈതലിങ്ങനെനോക്കി ഇളിക്കുവാണ് മുട്ടെന്ന് വന്ന കോഴിക്കുഞ്ഞു ലോകം കാണുന്നപോലെ

തിപോ ഇവൻ രാജേട്ടന്റെന്ന് തല്ല് വാങ്ങിക്കാനുള്ള പണിഎടുത്ത് കൂട്ടുവാന്ന തോന്നുന്നേ

അതന്നെ അവനിന്നലേ പള്ളിന്നു ഇറങ്ങി വരുന്ന കണ്ടാരുന്നു ക്രിസത്യാനിയാന്ന തോന്നുന്നേ ഇല്ലേൽ ഒരു കൈ നോക്കായിര്ന്ന് അല്ലേട

ഒന്നു പോവുന്നുണ്ടോ അവിടുന്നു

സുലു ബസിറങ്ങി വരികയാണ് ഷീല ഇന്ന് ലീവായിരുന്നു അവളൊന്നു ഇടം കണ്ണിൽ നോക്കി അവനു ലീവോന്നുമില്ല അവനവിടെ തന്നുണ്ട് പിന്നെ ഒന്നും നോക്കാതെ തലയും താഴു്ത്തി ഒറ്റ നടത്തം നടന്നു
പെട്ടെന്ന് ഒരു കൈത്തലം നടത്തം മുറിച്ചു ഒരു കടലാസുകഷണം അവൾക്ക്‌ നേരെ നീണ്ടു അവളിതെന്താന്ന ഭാവത്തിൽ അവനെ ഒരു നോട്ടം നോക്കി അവൻ മന്ദഹാസം തൂകിവാരി മുഖത്ത് തേച്ചു കാണിച്ചുകൊണ്ട് അവളോട്  പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണ്
നിക്കിഷ്ടല്ല തിതോന്നും മുക്കുവത്തി പെണ്ണുങ്ങൾ പറയുന്ന സ്റ്റൈലിൽ പറഞ്ഞ് ചൊടിച്ച് തുള്ളി കൈ തട്ടി മാറ്റി അവൾ നടന്നു പുസ്തകക്കെട്ടിലെക്കാ പ്രേമ ലേഖനം വീണതറിഞ്ഞില്ല അവൻ തലക്കടികിട്ടിയവനെ പോലെ നിന്നിടത്ത്‌ തന്നെ ആസ്ത്രപ്രജ്ഞനായി നിന്നുപോയ്

വീട്ടിലിരുന്നു പുസ്തകങ്ങൾ നോക്കുമ്പോൾ മാലിനിക്കത് കാണാനിടയായ് ഒന്നുമില്ലേലും വെറുതെ വായിച്ചു നൊക്കാമെന്ന് കരുതി അവളതെടുത്ത് നോക്കുന്നു

അഴാകാർന്ന പൂനിലാവേ  നിനക്കായ് ചലിക്കും ഹൃദയരാഗങ്ങൾ പെയ്യാനാർത കാർമേഘം പോലെ എന്നിൽ❤ ആനന്ദ പൂർണ്ണവും അതിമനോഹരവുമായ ജീവിത പൊയ്കയുടെ മധുരിതയിൽ  നമ്മളോന്നായ്‌ തെന്നിനീങ്ങാം സുഖലോലുപതയുടെ പൊൻമേഘ ചക്രവാളങ്ങളിലേക്കായ് നിയെൻ കരമാവുമേങ്കിൽ ഇനിയും നിന്നിലെക്കായ് പെയ്യും ഒരു പാട് പ്രണയ പുഷ്പങ്ങളുമായ് സുലുവിന്റെ മാത്രം സെബു
                          ഒപ്പ്‌

വായിച്ചു ഒന്നന്തിചെങ്കിലും അവളിൽ അവളറിയാതെ അനുരാഗ പുൽനാമ്പുകൾ മുളപൊട്ടുന്നുണ്ടായിരുന്നു പുസ്തകം മടക്കി വെച്ച് കണ്ണാടിയിൽ പോയി നോക്കി വിടർന്ന ഉണ്ട കണ്ണുകൾ ഒന്നു കൂടികണ്മഷിയിട്ട് മിനുക്കി മുടി കോതിഎടുത്ത് കഴുത്തിനു പിന്നിലൂടെ മുമ്പിലേക്കിട്ട് മുടിയിൽ തഴുകി കൊണ്ട് അവൾ കണ്ണാടിയിൽ ഭംഗി ആസ്വദിച്ച് കൊണ്ടിരുന്നു  അപ്സരസിന്റെ നൈർമല്ല്യം അണിഞ്ഞ സ്വർഗ്ഗസതീർത്തനെ പോലെ കണ്ണാടിയവളുടെ മാറ്റിരട്ടിപ്പിച്ചു………

എപ്പഴാ ഉറങ്ങിയതെന്നോർമയില്ല സമയം വൈകിയിരുന്നു കുളിച്ചൊരുങ്ങി പുസ്തകങ്ങളോക്കെ റെഡിയാക്കി അമ്മേ ഇപ്പൊ ബസ് പോവും ചായ യും കുടിച്ചു അമ്മക്കൊരുമ്മയുംപതിവ് നൽകി തിടുക്കത്തിൽഅവളിറങ്ങി ഓടി
ഷീല ബസ്റ്റോപ്പിൽ എത്തിയിട്ടില്ല ഞാനിന്ന് നേരത്തെയായോ ആ പൈതലു അവിടെ തന്നെയുണ്ട് ഇവൻ വീട്ടിൽ പോവാറില്ലെ തിരിച്ചു പോയാലൊ എന്നിക്കെ ചിന്തിച്ച് കൊണ്ട് ബസ്സ്റ്റോപ്പിൻ തിണ്ണയിൽ കയറി നിന്നു സമയം നൊകി ഞാൻ നേരത്തെയായതാണ്
അവനെന്നെ നോക്കുന്നുണ്ട് അവൾ പുസ്തകം കൊണ്ട് മുഖം മറച്ചു പിടിച്ചു ബസ്റ്റോപ്പിൽ വേറെയും ആൾക്കരുണ്ട് അവനതൊന്നും കൂട്ടമേ അല്ല അവനെന്തോക്കെയോ സാധാരണ പയ്യന്മാര് കാട്ടുന്ന കൊപ്രായങ്ങളോക്കേ കണ്ണോടും കയ്യോടും കാട്ടുന്നുണ്ട് അവൾക്കൊന്നും മനസിലായില്ല ചിലപ്പോൾ ഇന്നലത്തെതിന്റെ മറുപടി ചോതിക്കുന്നതായിരിക്കും അവൻ അപ്പുറത്ത് നിന്നും ഇപ്പുറം വരുന്നുണ്ട് ഹാവു ഷീല വരുന്നുണ്ട് ആശ്വാസമായി

അവളുടെ കൈ കാലുകളിൽ നേരിയ തരിപ്പനുഭവപ്പെടുന്നുണ്ടായിരുന്നു
എന്താ കുട്ടിയുടെ പേര്

ശബ്ദം കെട്ട് തിരിഞ്ഞു നോകുംപോ അവൻ അരികിൽ നിന്ന് എങ്ങോട്ടോ നോക്കി കൊണ്ട് ചോദിക്കുകയാണ്

അത് നിങ്ങളറിയെണ്ട ആവശ്യമില്ല

ഇന്നലത്തെതിനു മറുപടി പറഞ്ഞില്ല

എന്തിന്

നിന്നെ എനിക്കിഷ്ടമാണ്

അപരിചിതരോട് ഞാൻ മിണ്ടാറില്ല നിങ്ങൾ പോവണംമിസ്റ്റർ
കുറച്ചു കനത്ത ശബ്ദത്തിൽ

നിങ്ങളെന്തിനാ കുട്ടിയെ ഉപദ്രവിക്കുന്നെ ശബ്ദം കേട്ട്‌ തിരിഞ്ഞു നോകുമ്പോൾ ഷീല യാണ്
ആൾക്കാരൊക്കെ നോക്കുന്നുണ്ട് അവൻ കുറച്ച് ഓരം ചേർന്ന് ദൂരെ മാറിനിന്നു

ബസ്സ്‌ വന്നു കെണിയിൽ നിന്ന് രക്ഷപ്പെട്ട എലിയെ പോലെ അവൾ ഓടി അതിൽ കയറി കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ അവനതിൽ തന്നുണ്ട് കണ്ണ് എന്നിലെക്ക്‌ തന്നെയാണ്
ഇവൻ നിന്നെ വിടുന്ന ലക്ഷണമില്ലല്ലോ നിനക്കിഷ്ടമില്ലേന്ന് പറഞ്ഞു ഒഴിവാക്കികൂടെ

ഞാൻ പറഞ്ഞത മാലിനി ചിണുങ്ങി

ഇനിയിപോ എന്തെയ്യും

എന്തെയ്യാൻ നീ മൈന്റെയ്യാണ്ടിരുന്ന മതി

ബസിറങുമ്പൊഴും അയാളവളെ നോക്കിക്കോണ്ടെ ഉണ്ടായിരുന്നു

മാലിനിയും ഷീലയും ബസിറങ്ങി നടന്നു പോവുകയാണ്

എനിക് ഇയാളോട് കുറച്ചു സംസാരിക്കാനുണ്ട്
അതാ പൈതലായിരുന്നു

തന്നോടല്ലേടോ പറഞ്ഞെ നിക്കൊന്നും പറയാനില്ലെന്ന്

ഒരുമിനിറ്റ് പ്ലീസ്

തനിങ്ങനെ പിറകെ നടന്നു ഉപദ്രവിച്ച ഞങ്ങൾ പോലീസിൽ കംപ്ലെന്റെയ്യും ഷീല കയർത്തു

ആൾക്കാരോട് സംസാരിക്കുന്നതിൽ എന്താ ചേച്ചി തെറ്റ്

ആരാടോ തന്റെ ചേച്ചി പറയാനുള്ളത് പറഞ്ഞിട്ട് പെട്ടെന്ന് പൊ

എനിക്കവാളോടോറ്റക്കാണ് സംസാരിക്കാനുള്ളത്‌

ന്റടുത്ത്ന്നു പറയാൻ പറ്റുന്നത് പറഞ്ഞ മതി

ചേച്ചിയുടെ പേരെന്താ

അത് താനറിയണ്ട

ഇയാൾടെ പേരെന്ത

അതും താനറിയണ്ട എന്തേലും
പറയാന്ണ്ടേൽ പറഞ്ഞിട്ട് പൊ

നിങ്ങളോന്നും മിണ്ടാതെ ഞാനേന്ത് പറയാന ഒരാളെ ആദ്യം പേര് പറഞ്ഞല്ലേ അറിയാൻ തുടങ്ങാറു

തന്നെ നിക്കറിയണ്ട താനൊന്നു പോടോ ഭ്രാന്തൻ കുതിരയെ പോലെ ആഞ്ഞു ചവിട്ടി ഷീലയെയും വലിചവളോര് നടത്തം നടന്നു അവനിതെന്താ ഇപ്പൊ കഥ എന്ന കണക്കിൽ പൊട്ടനെ പോലെ കണ്ണ് മിഴിച്ച് നിന്ന്പോയി
                         
അവനെന്താ അങ്ങനെ ഇതിപ്പോ ഇങ്ങനെ വിട്ടാൽ ശരിയാവില്ല നമുക്ക് രാജെട്ടനൊട് പറഞ്ഞു കൊടുത്താലോ
വേണ്ട' മാലിനി മൊഴിഞ്ഞു
അതെന്താ വേണ്ടാത്തെ
ഒന്നൂല്ല
ന്ഗും ഒന്നമർത്തി മൂളി ഷീല നടത്തം തുടർന്നു
ഉറങ്ങാൻ കിടക്കുമ്പോൾ അവളുടെ ചിന്ത മുഴുവൻ അവനിലായിരുന്നു പണ്ട് സ്കൂളിൽ പോവുമ്പോൾ കോളേജിൽ പോവുന്ന അവനെ ബസിൽ ഇടക്കിടക്ക് കാണാരൂണ്ടായിരുന്നു അന്നൊന്നും എന്നോട് തോന്നാത്തതെന്താണ് അവനിപോൾ എന്നോട് ഇങ്ങനെ ആലോചിചാലോചിചവൾ ഉറങ്ങിപോയി

മാലൂനിക്ക്
      ദേ ഇതവനാണല്ലൊ ഇവനെങ്ങനേ എന്റെ പേര് കിട്ടി
ന്ഗ എനിക്കറിഞൂട ആരോടെലും ചോദിച്ചു കാണും
അവനടുത്തെ ത്തി
അല്ലാ ഒന്നും പറഞ്ഞില്ല
നിക്കു തന്നെ ഇഷ്ടമല്ല അത്രേന്നെ ഒന്നു പോവുന്നുണ്ടോ
അതെന്താ കെട്ടുറപ്പിചതാണോ
അതെന്തിനാ തന്നോട് പറയുന്നേ

Hello i dnt care what u think
Still
My lif z nt an open book
I nvr open it for strangers
Can you think as u like
I dnt care
So leav me
ഇതും പറഞ്ഞു അവൾ നെഞ്ചുയർത്തി മദയാനയെ പോലെനടന്നകന്നു
അവൻ മരത്തിൽ തറഞ്ഞ ആണി പോലെ ആസ്ത്രപ്രജ്ഞനായ് അവിടതന്നെ നിന്ന് പോയി
                     ……തുടരും……

Saturday, 12 March 2016

ട്വിലോക സുപ്രസിദ്ദി മൂലം അവതാരക കുറിപ്പിന്റ ആവശ്യം ഇവിടെ ഉതിക്കുന്നില്ലെങ്കിലും  നിങ്ങളെ കുറച്ച് വിഷമിപ്പിച് കളയാം എന്ന് കരുതയതല്ല എഴുത്തിന്റെ കാര്യത്തിൽ ഞാനൽപം പിറകിലാണേന്നു എല്ലാവർക്കും അറിയുമായിരിക്കും അനുഭവ ഭാഷാപരിജ്ഞാനങ്ങളുടെ അറിവ് ഇല്ലായ്മ കൂടിയതായിരിക്കാം  കഥാപാത്രങ്ങളുടെ പരിതസ്ഥിതി ചുറ്റുപാടുകളെ കുറിച്ച് കഥയിൽവിശദമായി വിവരിക്കാൻ സാധിച്ചിട്ടില്ല കണ്ടാലും കേട്ടാലും ഉദ്ദേശംമനസിലാവാനാണ് വാക്കുകൾ എന്നുള്ളപ്പോൾ അതിന്റെ അവതരണ ശൈലിയാണ്‌ ആളുകളെ അതിലെക്കു അടുപ്പിക്കുന്നത് എന്നും കൂടി ഉള്ളതാകയാൽ കഥ എഴുതുന്ന അസുഖമുള്ളവർ തറവാട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് ഈയുള്ലോന് അതിൽ വലിയ പാടവങ്ങൾ ഉണ്ടാവില്ല എന്ന് അനുമാനിക്കാം ആ രീതി അവലംബിക്കുമ്പോൾ. കുറവുകളോക്കെ എന്റെ അറിവില്ലായ്‌മയിൽ ചാർത്തി ഞാനാഞ്ഞേഴുതിയിരിക്കുന്നു വായിക്കുന്നവർക്കും  വായിക്കാത്തവർക്കും എല്ലാവർക്കും നല്ലത് നേരുന്നു ജയ്‌ഹിന്ദ്‌

Wednesday, 9 March 2016

ഹൃദയം നിറ കവിഞ്ഞു കാനനമഴനിറം വിതറിയ ആരാമമനോ രജ്ഞിനി

ഹൃദയ മിഴി രാവുകളേ… തിലകമൊരു മറയാായ്‌
നിറ മൃദുല  മോഹവുമായ് അലമധുര  തെങ്ങീീീ………
തിര ഹൃദയ പുണരലുകൾ… നിലവിളി വിലങ്ങുമായ് വിളക്കലിൻ വലങ്ങളിൽ…
ഇളം തിരി തുളുമ്പി
നില ചന്ദ്രിക സാന്ദ്രമേ……
നിറമിഴിതൂവരുതെ
അളഗമനപുളകവുമായ്‌…
തിരുമധുരം വാടരുതേ
ചിരി മധുവിൻ കളഭമതാ…
വിരിമാറിനരികേ
സുഖസൂക്ത ശുഭതവുമായ്……
നിലതാങ്ങി നിൽപൂ